Saturday, October 2, 2010

വൈറസ്‌ കളയല്‍

പൊതുവായ ചില വൈറസ്‌ ബാധകള്‍ remove ചെയ്യുന്ന വിധം ആണ് താഴെ പറയുന്നത് .
 
1. Autorun വൈറസ് കളയല്‍

     പൊതുവേ കണ്ടു വരുന്നതും പെട്ടെന്ന് ബാധിക്കുന്നതുമായ ഒരു വൈറസ്‌ ആണ് autorun.inf. പെന്‍ ഡ്രൈവ്, ഹാര്‍ഡ് ഡിസ്ക്കിലെ C, D, E തുടങ്ങിയ ഡ്രൈവുകള്‍ ഓപ്പണ്‍ ചെയ്യാന്‍ ആയി ഡബിള്‍ ക്ലിക്ക് ചെയ്‌താല്‍ അത് നേരിട്ട് ഓപ്പണ്‍ ആകാതെ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പോലെ open with വിന്‍ഡോ വരുന്നു . ഈ വൈറസിനെ കളയാന്‍ താഴെ പറയുന്ന കമാന്‍ഡ് ഉപയോഗിച്ചാല്‍ മതിയാകുന്നതാണ് .

start -- > run --->cmd വഴി command prompt തുറക്കുക .
എന്നിട്ട് ഏത് ഡ്രൈവിനെ ആണോ ബാധിച്ചത് അതിലേക്ക്‌ കയറുക , ( D ഡ്രൈവിനെ ആണെങ്കില്‍ D: എന്ന് ടൈപ്പ് ചെയ്തു Enter അമര്‍ത്തുക .)
അതിനു ശേഷം താഴെ പറയും പ്രകാരം സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ആയി ടൈപ്പ് ചെയ്തു Enter അമര്‍ത്തുക
 
D:\> attrib -r -s -h -a autorun.inf 
D:\> del autorun.inf
 
ഇത് പോലെ പെന്‍ ഡ്രൈവ് അടക്കം (മറ്റു ഡ്രൈവുകളും ) ഡ്രൈവ് ലെറ്റര്‍ അടിച്ചു ഇതേ കമാന്‍ഡ് enter ചെയ്യുക . കമ്പ്യൂട്ടര്‍ restart ചെയ്താല്‍ (പെന്‍ ഡ്രൈവ് remove ചെയ്തു റീ കണക്ട് ചെയ്‌താല്‍ ) സാധാരണ പോലെ വര്‍ക്ക്‌ ചെയ്യുന്നതാണ് .
----------------------------------------------------------------------


2.Show hidden files ഓപ്ഷന്‍ ആക്റ്റീവ് ചെയ്യല്‍


     പലപ്പോഴും വൈറസ്‌ registry യെ corrupt ചെയ്യും .അതിനാല്‍ തന്നെ വൈറസ്‌ remove ചെയ്തതിനു ശേഷവും ചില അത്യാവശ്യ functions വര്‍ക്ക്‌ ചെയ്യാതെ വരും . അതില്‍ പെട്ട ഒന്നാണ് Tools --> Folder Option നിലെ Show hidden files and folder എന്ന option ആക്റ്റീവ് ചെയ്യാന്‍ പറ്റാതെ വരുന്നത് . അങ്ങിനെ കമ്പ്യൂട്ടറിലെ hidden files നമുക്ക്‌ കാണാന്‍ പറ്റാതെ വരും . ചില വൈറസ്‌ കമ്പ്യൂട്ടറിലെ files നെ ഓട്ടോ മാറ്റിക്‌ ആയി hide ചെയ്യുകയും, show hidden files option നെ disable ആക്കുകയും ചെയ്യും .

show hidden files option തിരികെ കൊണ്ട് വരാന്‍ registry യില്‍ ചെറിയ ഒരു വാല്യൂ മാറ്റി കൊടുത്താല്‍ മതിയാകും . (NB: registry യിലെ വാല്യൂ മാറ്റുമ്പോള്‍ നല്ല വണ്ണം കെയര്‍ ചെയ്യുക , കാരണം അത് undo ചെയ്യാന്‍ കഴിയില്ല .മാത്രമല്ല registry error കാരണം OS ലോഡ് ചെയ്യാന്‍ വരെ കഴിയാതെയും വരും ., registry യില്‍ മാറ്റം വരുത്തുന്നത് മുന്‍പ്‌ registry ബാക്ക് അപ്പ്‌ എടുക്കുന്നത് നല്ലതാണ്. error വന്നാന്‍ restore ചെയ്‌താല്‍ മതിയാകും , registry ബാക്ക് അപ്പ്‌ ചെയ്യുന്നത് എങ്ങിനെയെന്നറിയാന്‍ backup ആന്‍ഡ്‌ restore എന്ന പോസ്റ്റ്‌ കാണുക .)

അപ്പോള്‍ നമുക്ക് show hidden files option വീണ്ടും ആക്റ്റീവ് ആക്കുന്നത് എങ്ങിനെയെന്ന് നോക്കാം.
അതിനായി start ---> run --- > regedit എന്ന് ടൈപ്പ് ചെയ്തു enter അമര്‍ത്തുക
തുടര്‍ന്ന് HKEY_LOCAL_MACHINE --> SOFTWARE---> Microsoft ----> Windows ----> CurrentVersion-> Explorer----> Advanced.----> Folder---> Hidden----> SHOWALL എടുക്കുക എന്നിട്ട് Checked Value എന്നിടത്ത് ക്ലിക്ക് ചെയ്തു അത് 1 ആക്കി മാറ്റുക.
-----------------------------------------------------------------------

ഇത്രയും ചെയ്‌താല്‍ തന്നെ show hidden files option ആക്റ്റീവ് ആകുന്നതാണ് .ഇനിയും റെഡി ആയില്ലെങ്കില്‍ മാത്രം താഴെ പറയുന്നവ കൂടി ചെയ്തു നോക്കുക
 
start ---> run --- > regedit എന്ന് ടൈപ്പ് ചെയ്തു enter അമര്‍ത്തുക.
 
HKEY_CURRENT_USER ---> SOFTWARE ---> Microsoft--> Windows --> CurrentVersion ----> Explorer ---> Advanced എടുക്കുക .എന്നിട്ട് hidden value എന്നത് 1 ആക്കി മാറ്റുക .
 

No comments:

Post a Comment