Friday, October 8, 2010

ഇ- ബുക്ക് സ്റ്റോറുമായി ഗൂഗിള്‍ ഏഡിഷന്‍സ്





      ഗൂഗിള്‍ വേവിന്റെ അലകള്‍ വീശി ഉയരുന്നതിനിടയില്‍ തങ്ങളുടെ അടുത്ത പ്രധാന പ്രോജക്ട് സെര്‍ച്ച് എഞ്ചിന്‍ അതികായരായ ഗൂഗിള്‍ പ്രഖ്യാപിച്ചു. ഗൂഗിള്‍ എഡിഷന്‍സ് എന്ന പേരില്‍ ഇറങ്ങുന്ന ഓണ്‍ലൈന്‍ ബുക്ക് സ്റ്റോര്‍ വഴി ഏകദേശം അര ബില്യണോളം വരുന്ന പുസ്തകങ്ങള്‍ വിവിധ പ്രസാധകരുമായുള്ള സഹവര്‍ത്തിത്വത്തോടെ അടുത്ത വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ തന്നെ ഇന്റെര്‍നെറ്റ് ഉപഭോക്താക്കളുടെ മുന്നില്‍ എത്തും. 



    ഗൂഗിള്‍ ചെക്കൌട്ട് വഴി  ഓണ്‍ ലൈന്‍ ആയി പണമടച്ച് വായനക്കാര്‍ക്ക് പേഴസനല്‍ കമ്പ്യൂട്ടര്‍, ലാപ് ടോപ്, നോട്ട് ബുക്ക്, ആപ്പിള്‍ പോലുള്ള മൊബൈല്‍ ഫോണുകള്‍ എന്നിവയൊക്കെ ഉപയോഗിച്ച് ഇ-സ്റ്റോറിന്റെ സേവനം ലഭ്യമാക്കാവുന്നതാണ്. ഇ-ബുക്ക് സ്റ്റോറുകളുടെ പ്രചാരവും പ്രാധാന്യവും വര്‍ദ്ധിക്കുന്നതോട് കുടി പ്രിയ പുസ്തകങ്ങള്‍ തേടി ലൈബ്രറിയില്‍ നിന്നും ലൈബ്രറിയിലേക്കും, ബുക്ക് സ്റ്റോളുകളില്‍ നിന്നു ബുക്ക് സ്റ്റോളുകളിലേക്കും നീളുന്ന വായനക്കാരന്റെ അലച്ചിലിനു ഒരു പരിധി വരെ ശമനമുണ്ടാകുകയാണു. വിരല്‍ തുമ്പില്‍ വിരിയുന്ന പുസ്തകലോകവുമായി ഇപ്പോള്‍ ഗൂഗിള്‍ എഡിഷന്‍സും.

No comments:

Post a Comment